Kerala

പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചി മെട്രോയും; സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കും

ഡിസംബര്‍ 30 ന് രാത്രി 11 മണി വരെ ആലുവയില്‍ നിന്നും മഹാരാജാസ് കോളെജ് സ്‌റ്റേഷനില്‍ നിന്നും സര്‍വ്വീസ് ഉണ്ടാകും. 31 ന് പതിവു പോലെ രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: പുതുവത്സര ദിനം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ മെട്രോ ഒരുങ്ങുന്നു. സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചാണ് ആഘോഷങ്ങളില്‍ കൊച്ചി മെട്രോ പങ്കു ചേരുന്നത്.

ഇതിന്റെ ഭാഗമായി ഡിസംബര്‍ 30 ന് രാത്രി 11 മണി വരെ ആലുവയില്‍ നിന്നും മഹാരാജാസ് കോളെജ് സ്‌റ്റേഷനില്‍ നിന്നും സര്‍വ്വീസ് ഉണ്ടാകും. 31 ന് പതിവു പോലെ രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് പുലര്‍ച്ചെ ഒരു മണിക്കാവും അവസാനിക്കുക.

സാധാരണയായി രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ പുതുവത്സരം പ്രമാണിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് വിനോദ സഞ്ചാരികളും നാട്ടുകാരും എത്തുമെന്നതിനാലാണ് യാത്രാ സൗകര്യം ഇങ്ങനെ ക്രമീകരിക്കുന്നതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; നിലപാടുകളുടെ രാജകുമാരന്‍'; വിഡി സതീശനായി വീണ്ടും ഫ്‌ലെക്‌സ്

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

ശക്തമായ ഇടിമിന്നല്‍: കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു

'നിതിനോട് മുൻവൈരാഗ്യം ഇല്ല, തനിക്കെതിരെ തെളിവുമില്ല'; മുൻ‌കൂർ ജാമ്യം തേടി എം കെ റാം ഹൈക്കോടതിയിൽ

SCROLL FOR NEXT