Kerala

പുറത്ത് നിന്നുള്ളവര്‍ക്ക് ദുരുദ്ദേശം, പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; ആലപ്പാട്ടെ പ്രശ്‌നം പരിഹരിക്കുമെന്ന് കോടിയേരി 

ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന സമരം രമ്യമായി പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന സമരം രമ്യമായി പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമരക്കാരുടെ ന്യായമായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് ദുരീകരിക്കും. പ്രദേശവാസികള്‍ക്ക് പുറമേ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദുരുദ്ദേശങ്ങള്‍ ഉണ്ടാകാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനും സമരത്തില്‍ പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യം ദുരൂഹത ഉണ്ടാക്കുന്നതായി ആരോപിച്ചിരുന്നു. മലപ്പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT