Kerala

പൂജപ്പുര ജയിലില്‍ കഞ്ചാവും മൊബൈല്‍ ചാര്‍ജറും; മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് നിരവധി അനധികൃത വസ്തുക്കള്‍

മറ്റ് ജയിലുകളിലെ ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തുകയായിരുന്നു.  

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്  കഞ്ചാവും മൊബൈല്‍ ചാര്‍ജറുമടക്കം നിരവധി വസ്തുക്കള്‍. പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റ ഋഷിരാജ് സിംഗ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. 

രണ്ട് മൊബൈല്‍ ചാര്‍ജര്‍, 3500 രൂപ, 300 ഗ്രാം കഞ്ചാവ്, ഒരു സ്വര്‍ണ മോതിരം, സിഗററ്റ്, ബീഡി എന്നിവയാണ് പിടിച്ചെടുത്തത്. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കുകളിലാണ് റെയ്ഡ് നടത്തിയത്. മറ്റ് ജയിലുകളിലെ ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തുകയായിരുന്നു.  

ഇന്ന് രാവിലെയാണ് ജയില്‍ മേധാവിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റത്. പൊലീസ് തലപ്പത്തെ അഴിച്ച് പണിയുടെ ഭാഗമായാണ് ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായി എത്തിയത്. നേരത്തേ ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗിനെ പിന്നീട് എക്‌സൈസിലേക്ക് മാറ്റുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തുവര്‍ഷം, 'ഒറ്റ' ഫോണ്‍ നമ്പര്‍; അധികാരം പോയി, പിണറായി ഉപയോഗിച്ച മൊബൈല്‍ 'കട്ടാക്കി'!

'ഏതു കൊടുങ്കാറ്റും മന്ദമാരുതനാകും; എൻ്റെ ജീവിതത്തിൽ അത് ഫാത്തിമക്കുട്ടിയാണ്'

മഴയാണ്! റോഡപകടം ഒഴിവാക്കാം; ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കാം

പന്ത് ക്യാപ്റ്റൻ; നിരാശയുടെ പടുകുഴിയിൽ വീണ 'ഐപിഎൽ ഫ്ലോപ്പ് ഇലവൻ'... '25 കോടി' താരവും ടീമിൽ

ഇനി സിപിഎമ്മുകാരനാവാന്‍ കെടി ജലീല്‍; ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു

SCROLL FOR NEXT