Kerala

പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ മണിക്കൂറുകളോളം മര്‍ദിച്ചു, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ഞായറാഴ്ച രാത്രി ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയ്ക്കല്‍: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് വിഷം കഴിച്ച യുവാവ് മരിച്ചു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരാലിയുടെ മകന്‍ ഷാഹിര്‍(22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഷാഹിനെ സുഹൃത്തായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. 

ഞായറാഴ്ച രാത്രി ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നു എന്ന വിവരം അറിഞ്ഞതോടെ ഷാഹിറിന്റെ അമ്മയും അനുജനും ഇവിടേക്കെത്തി. എന്നാല്‍ ഇവരേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. 

രണ്ട് 9 മണി മുതല്‍ 12 മണി വരെ മര്‍ദനം തുടര്‍ന്നതായാണ് പരാതി. മര്‍ദ്ദനമേറ്റ് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ ഷാഹിര്‍ വിഷം കഴിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഷാഹിര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. ഷഹീറിന്റെ സഹോദരന്‍ ഷിബിലിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT