Kerala

പെണ്‍ സുന്നത്ത് ഇസ്ലാം അംഗീകരിക്കുന്ന സമ്പ്രദായമെന്ന് സുന്നി യുവജന സംഘം; എതിര്‍ക്കുന്നവര്‍ ഇസ്ലാമിന്റെ ചരിത്രമറിയാത്തവര്‍

സ്ത്രീകള്‍ക്ക് ചേലാകര്‍മം എന്നത് ഒരു അനുഗ്രഹമാണ്. പുരുഷന്മാര്‍ക്കാകട്ടെ ആനന്ദം നല്‍കുന്ന അനുഭവവും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്ത്രീകളില്‍ ചേലാകര്‍മം നടത്തുന്നത് ഇസ്ലാം മതവിശ്വാസ പ്രകാരം അനുവദനീയമാണെന്ന നിലപാടുമായി മുസ്ലീം സംഘടന. സുന്നി യുവജന സംഘം എന്ന സംഘടനയാണ് മുസ്ലീം സ്ത്രീകളില്‍ സുന്നത്ത്‌ നടത്തുക എന്നത് അംഗീകൃത സമ്പ്രദായമാണെന്ന് വ്യക്തമാക്കുന്നത്. 

പ്രവാചകന്റെ വാക്കുള്‍ മാനദണ്ഡമാക്കിയുള്ള മുസ്ലീം നിയമമായ സുന്നയില്‍ ചേലാകര്‍മം അനുവദനീയമാണെന്ന് പറയുന്നുണ്ട്. പുരുഷന്മാര്‍ക്ക് സുന്നത്ത് എന്നത് മുസ്ലീം നിയമപ്രകാരം നിര്‍ബന്ധമാകുമ്പോള്‍ സ്ത്രീകള്‍ക്കക് വേണമോ, വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് സുന്നി യുജവന സംഘം വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. 

കേരളത്തിലെ സുന്നി വിഭാഗം മുസ്ലീങ്ങള്‍ പിന്തുടരുന്ന ഷാഫി മെഥാബ് എന്ന് പുസ്തകത്തില്‍ സ്ത്രീകളില്‍ സുന്നത്ത് നടത്തുന്നതിനെ അംഗീകരിക്കുന്നുണ്ട്. ഇതുകൂടാതെ തങ്ങള്‍ പിന്തുടരുന്ന ഇബന്‍ ഹാജര്‍ അല്‍ ഹെയ്തമിയുടെ പുസ്തകത്തിലും പെണ്‍ സുന്നത്തിനെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് അബ്ദുല്‍ ഹമീദ് ഫൈസി പറയുന്നു.

സ്ത്രീകള്‍ക്ക് ചേലാകര്‍മം എന്നത് ഒരു അനുഗ്രഹമാണ്. പുരുഷന്മാര്‍ക്കാകട്ടെ ആനന്ദം നല്‍കുന്ന അനുഭവവും. ഇസ്ലാമില്‍ സുന്നത്തിലൂടെ ജനനേന്ദ്രിയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മുറിക്കുന്നത്. 

എന്നാല്‍ സുന്നത്ത് നടത്തുന്നതില്‍ പ്രഗത്ഭരായവരുടെ അഭാവം ഉണ്ടായതോടെയാണ് സ്ത്രീകളില്‍ സുന്നത്ത് കുറഞ്ഞു വന്നത്. സ്ത്രീകളില്‍ സുന്നത്ത് നടത്തുന്നതിന് ഇതില്‍ പ്രാവിണ്യമുള്ള സ്ത്രീകള്‍ തന്നെ വേണമെന്നും സുന്നി യുവജന സംഘം പ്രസിഡന്റ് പറയുന്നു. 

എന്നാല്‍ സ്ത്രീകളില്‍ ചേലാകര്‍മം നടത്തിയ കോഴിക്കോട്ടെ ഒരു ക്ലിനിക്കിലേക്ക് മുസ്ലീം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ സുന്നി യുവജന സംഘം തള്ളുന്നു. ഇസ്ലാം മതത്തില്‍ സുന്നത്തിനെ കുറിച്ച് പറയുന്നതെന്താണെന്ന് വ്യക്തതയില്ലാത്തതിനാലാണ് അവര്‍ പ്രതിഷേധിച്ചതെന്നാണ് സുന്നി യുവജന സംഘത്തിന്റെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT