കൊച്ചി: നടി ആക്രമിപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും മുതിര്‍ന്ന സിനിമാ നടിയുമായ കെപിഎസി ലളിത എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എഴുത്തുകാരിയും അധ്യാപികയുമായ ഗീതയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു. പിന്തുണയുമായി ഭാഗ്യലക്ഷ്മിയും രംഗത്തുണ്ട്.
പെണ്ണു തന്നെയല്ലേ പെണ്ണിനെ ആണിനുകൂട്ടിക്കൊടുക്കുന്നത്, നോക്കൂ സൂര്യനെല്ലിയിലെ ശ്രീദേവി, കവിയൂര്‍ കിളിരൂരിലെ ലതാനായര്‍ .... അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ !!!കഷ്ടം ഈ പെണ്ണുങ്ങള്‍ ആണ്‍കൂട്ടത്തിന്റെ ഉപകരണങ്ങള്‍ മാത്രം. നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്വന്തം ആധിപത്യം സുരക്ഷിതമാക്കിയത്. ഇന്നും അടിമകള്‍ ചിലര്‍ അധികാരികളുടെ വിശ്വസ്ത ഏജന്‍സികളാണ്. അങ്ങനെയൊരു ഏജന്‍സിപ്പണിയാണ് ദൗര്‍ഭാഗ്യവശാല്‍ ആ വലിയ നടിയായ കെ പി എ സി ലളിതയില്‍ നിന്നുണ്ടായത്.അത്രയേറെ ലജ്ജാകരം! അതിലുമേറെ നിരാശാജനകമെന്നും ഗീത പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
പെണ്ണുങ്ങള്‍ ആണ്‍കൂട്ടത്തിന്റെ ഏജന്‍സികളായി മാറുമ്പോള്‍
അങ്ങനെ നടിയെ ആക്രമിച്ച കേസില്‍ നാലാം തവണയും നടന് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നു.
നിയമത്തിന്റെ സാങ്കേതികവഴികളില്‍ വെച്ചാണ് ആ നിഷേധം
പക്ഷേ നീതിയുടെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ചില വഴികള്‍ വ്യത്യസ്തമാണ്.
ആക്രമിക്കപ്പെട്ട ഏതു പെണ്ണിന്റെ പ്രശ്‌നം ഉയര്‍ന്നു വരുമ്പോഴും ആണ്‍കോയ്യ തലയാട്ടി വിജയം ആഘോഷിക്കും. അവള്‍ ആക്രമിക്കപ്പെട്ടതുകൊണ്ടല്ല ഒരിക്കലുമത്. അവള്‍ക്കെതിരെ മറ്റവള്‍മാരെ നിരത്താന്‍ കഴിയുമ്പോഴാണ് ആ വിജയാഹ്ലാദങ്ങള്‍ ആകാശത്തോളം ഉയരുക.
കണ്ടില്ലേ അമ്മായിയമ്മയും മരുമകളും തമ്മിലല്ലേ യഥാര്‍ഥ യുദ്ധം ?
പെണ്ണു തന്നെയല്ലേ പെണ്ണിനെ ആണിനു കൂട്ടിക്കൊടുക്കുന്നത്, നോക്കൂ സൂര്യനെല്ലിയിലെ ശ്രീദേവി, കവിയൂര്‍ കിളിരൂരിലെ ലതാനായര്‍ ....
അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ !!!
കഷ്ടം ഈ പെണ്ണുങ്ങള്‍ ആണ്‍കൂട്ടത്തിന്റെ ഉപകരണങ്ങള്‍ മാത്രം
നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്വന്തം ആധിപത്യം സുരക്ഷിതമാക്കിയത്.
ഇന്നും അടിമകള്‍ ചിലര്‍ അധികാരികളുടെ വിശ്വസ്ത ഏജന്‍സികളാണ്.
അങ്ങനെയൊരു ഏജന്‍സിപ്പണിയാണ് ദൗര്‍ഭാഗ്യവശാല്‍ ആ വലിയ നടിയായ
കെ പി എ സി ലളിതയില്‍ നിന്നുണ്ടായത്.
അത്രയേറെ ലജ്ജാകരം!
അതിലുമേറെ നിരാശാജനകം!
സ്വകാര്യത വ്യക്തി ബന്ധങ്ങള്‍ എന്നീ ബലങ്ങള്‍ കൊണ്ട് ന്യായീകരണം സാധ്യമല്ല.
കാരണം അതിലുമേറെ ശക്തമാണ്/ ശക്തമായിരിക്കണം വര്‍ഗ ബന്ധങ്ങള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates