Kerala

പെമ്പിളൈ ഒരുമയോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടില്ല, പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് എംഎം മണി

പരാമര്‍ശം വിഷമമുണ്ടാക്കിയതില്‍ ഖേദിക്കുന്നു. സ്ത്രീ സമൂഹത്തോട് എന്നും ബഹുമാനമാണെന്നും അഞ്ച് പെണ്‍മക്കളുടെ പിതാവായ തന്നെ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നെന്നും എംഎം മണി

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: പെമ്പിളൈ ഒരുമയോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്ന് മന്ത്രി എംഎം മണി. അവര്‍ തന്നോട് ചോദിച്ചല്ല സമരം ആരംഭിച്ചതെന്ന് മണി അഭിപ്രായപ്പെട്ടു. തന്റെ പരാമര്‍ശത്തില്‍ തെറ്റിദ്ധാരണയുണ്ടായതിനെ തുടര്‍ന്നാണ് ഖേദം പ്രകടിപ്പിച്ചത. പാപ്പാത്തി ചോലയില്‍ ടോം സക്കറിയ ഭൂമി കൈയേറിയിട്ടില്ലെന്നും എംഎം മണി ആവര്‍ത്തിച്ചു.

എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജോ മാണിയാണഅ പരാതി നല്‍കിയത്. 

പരാമര്‍ശത്തില്‍ എംഎം മണി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം വിഷമമുണ്ടാക്കിയതില്‍ ഖേദിക്കുന്നു. സ്ത്രീ സമൂഹത്തോട് എന്നും ബഹുമാനമാണെന്നും അഞ്ച് പെണ്‍മക്കളുടെ പിതാവായ തന്നെ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നെന്നും എംഎം മണി അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'