ഫയല്‍ ചിത്രം 
Kerala

പെരിയ ഇരട്ടക്കൊല സുപ്രീം കോടതിയിൽ; സിബിഐ അന്വേഷണത്തിന് എതിരായ സർക്കാർ ഹർജി ഇന്ന് പരി​ഗണിക്കും

പെരിയ ഇരട്ടക്കൊല സുപ്രീം കോടതിയിൽ; സിബിഐ അന്വേഷണത്തിന് എതിരായ സർക്കാർ ഹർജി ഇന്ന് പരി​ഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സിബിഐയോട് നിലപാട് അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 

അതേസമയം സിബിഐ ഇതുവരെ സുപ്രീം കോടതിയിൽ സത്യവാംങ്മൂലം നൽകിയിട്ടില്ല. മറുപടി നൽകാൻ സിബിഐ കൂടുതൽ സമയം തേടിയേക്കും.

അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് കഴിഞ്ഞ തവണ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനാൽ കേസ് ഡയറി അടക്കമുള്ള രേഖകൾ കേരള പൊലീസ് സിബിഐക്ക് നൽകിയിട്ടില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT