Kerala

'പെരുന്നയിലെ പ്രമാണിമാരുടെ ദ്രവിച്ച ആചാരങ്ങളൊടൊപ്പമല്ല, നവോത്ഥാനമൂല്യങ്ങള്‍ക്ക് ഒപ്പം' ; എന്‍എസ്എസിന്റെ കോളേജില്‍ തന്നെ വനിതാ മതില്‍ സംഘടിപ്പിച്ച് എസ്എഫ്‌ഐ ( ചിത്രങ്ങള്‍ )

ചങ്ങനാശ്ശേരി പെരുന്ന എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് നവോത്ഥാന മൂല്യ സംരക്ഷണമതില്‍ സംഘടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : എന്‍എസ്എസിന്റെ കോളേജില്‍ തന്നെ വനിതാ മതില്‍ സംഘടിപ്പിച്ച് എസ്എഫ്‌ഐ. വനിതാ മതിലിന് അഭിവാദ്യമര്‍പ്പിച്ച് ചങ്ങനാശ്ശേരി പെരുന്ന എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് നവോത്ഥാന മൂല്യ സംരക്ഷണമതില്‍ സംഘടിപ്പിച്ചത്. മാനേജ്‌മെന്റ് ഭീഷണികളെ അതിജീവിച്ചാണ് എസ്എഫ്‌ഐ നവോത്ഥാന മൂല്യ സംരക്ഷണ മതില്‍ സംഘടിപ്പിച്ചത്. 

പെരുന്നയിലെ സാമൂദായിക പ്രമാണിമാരുടെ ദ്രവിച്ച ആചാരങ്ങളൊടൊപ്പമല്ല, നവോത്ഥാനമൂല്യങ്ങള്‍ക്ക് ഒപ്പമാണ് വിദ്യാര്‍ത്ഥികള്‍ എന്ന പ്രഖ്യാപനത്തോടെയായിരുന്നു വിദ്യാര്‍ത്ഥിനികളുടെ മതില്‍. 

നവോത്ഥാന മൂല്യങ്ങളോട് പുറംതിരിഞ്ഞുനിന്ന്, ജനുവരി ഒന്നിന്റെ വനിതാ മതില്‍ പൊളിക്കാന്‍ കച്ചമുറുക്കിയ പെരുന്നയിലെ പ്രമാണിയുടെ മുന്‍പില്‍ തന്നെ പെരുന്ന കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ നവോത്ഥാന മൂല്യ സംരക്ഷണമതില്‍ സംഘടിപ്പിച്ച് എന്‍എസ്എസിന്റെ ധാര്‍ഷ്ട്യത്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് എസ്എഫ്‌ഐ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

മാടാക്കര പള്ളിയിലെ പൊലീസ് നടപടി; ഏഴ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല; 33 മലയാളികളെ ബന്ധപ്പെടാനായില്ല; ഓണം ആഘോഷിച്ചത് 771.29 കോടിയുടെ മദ്യം കുടിച്ച്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മോദി തരംഗം മങ്ങുന്നു'; തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ എന്‍ഡിഎക്ക് 326 സീറ്റുകള്‍: സര്‍വേ

അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ പരാതി; 'ദേവസ്വം മന്ത്രിക്ക് പ്രതികരണമില്ലേ?'