Kerala

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിനി, കൊന്നത് തൂമ്പ കൊണ്ടടിച്ച്; അസം സ്വദേശി പിടിയില്‍ 

ദീപ എന്ന യുവതിയുടെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തിയത് എറണാകുളം കുറുപ്പംപടി സ്വദേശിനിയുടെ മൃതദേഹ​മെന്ന് പൊലീസ്. 40കാരിയായ ദീപ എന്ന യുവതിയുടെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ അസം സ്വദേശിയായ  ഉമര്‍ അലി എന്നയാളെ പൊലീസ് പിടികൂടി. 

ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിർവശത്തുള്ള ഹോട്ടലിന് മുന്നിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഹോട്ടൽ ജീവനക്കാരാണ് രാവിലെ ആറ് മണിയോടെ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 

ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തൂമ്പ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ദീപയും ഉമര്‍ അലിയും ഒന്നിച്ച് സ്കൂളിന്‍റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ നിന്ന് ലഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്