Kerala

പൊങ്ങച്ചം പറയാനില്ല, വനിതാ മതിലില്‍ എത്രപേര്‍ പങ്കെടുക്കുമെന്നു കണ്ടോളൂ: വെള്ളാപ്പള്ളി

വനിതാ മതിലില്‍ ഇത്രപേരെ പങ്കെടുപ്പിക്കുമെന്ന പൊങ്ങച്ചം പറയാനില്ല. എസ്എന്‍ഡിപി യോഗത്തിന്റെ ശക്തി എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വെള്ളാപ്പള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിക്കുന്ന വനിതാ മതിലിലിന്റെ വിജയത്തിന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലില്‍ ഇത്രപേരെ പങ്കെടുപ്പിക്കുമെന്ന പൊങ്ങച്ചം പറയാനില്ല. എസ്എന്‍ഡിപി യോഗത്തിന്റെ ശക്തി എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. അതിനെ ശബരിമല വിഷയവുമായി കൂടിക്കുഴയ്‌ക്കേണ്ടതില്ല. മതിലില്‍ പങ്കെടുക്കാന്‍ എസ്എന്‍ഡിപി യോഗം യൂണിയന്‍ നേതൃയോഗമാണ് തീരുമാനിച്ചത്. ഇതില്‍ എല്ലാ നേതാക്കളുമുണ്ടായിരുന്നെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം നടന്ന അയ്യപ്പ ജ്യോതിക്ക് എസ്എന്‍ഡിപി യോഗം എതിരല്ല. അതില്‍ പങ്കെടുക്കാനോ പങ്കെടുക്കരുതെന്നോ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടില്ല. ചിലരെല്ലാം പങ്കെടുത്തതായിഅറിയാം. അവര്‍ക്കെതിരെ നടപടിയൊന്നുമുണ്ടാവില്ല. എന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അയ്യപ്പ ജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. ബിഡിജെഎസ് അയ്യപ്പജ്യോതിയില്‍നിന്നു വിട്ടുനിന്നിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ചില നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. വനിതാ മതിലില്‍ യോഗം നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പങ്കെടുക്കും. ഇക്കാര്യത്തില്‍ ഭിന്നതയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത