Kerala

പൊട്ടക്കിണറ്റില്‍ മരിച്ച യുവാവിന്റെ ഷര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീടിന് സമീപത്തെ മരച്ചുവട്ടില്‍ ; ദുരൂഹത

വെഞ്ഞാറമൂട് പൊലീസ് എത്തി ഷര്‍ട്ട് സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് ധരിച്ചിരുന്ന ഷര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീടിനു സമീപത്തെ മരച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു. വെള്ളാണിക്കല്‍ പത്തേക്കര്‍ രാജേഷ് ഭവനില്‍ രാജേഷി(35)നെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും അകലെയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അപ്പോള്‍ മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്. കിണറ്റില്‍ നിന്നും വസ്ത്രങ്ങള്‍ കണ്ടെത്താനുമായില്ല. അപ്പോള്‍ ധരിച്ചിരുന്നതെന്ന് കരുതുന്ന ഷര്‍ട്ടാണ് ഇന്നലെ രാവിലെ രാജേഷിനെ സംസ്‌കരിച്ചതിനു എതിര്‍വശത്തുള്ള പൊതു വഴിക്കു സമീപത്തെ മരച്ചുവട്ടില്‍ കണ്ടെത്തിയത്. 

രാജേഷിനെ വെള്ളി മുതലാണ് കാണാതായത്. മൃതദേഹം കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കുശേഷം ധരിച്ച ഷര്‍ട്ട് പ്രത്യക്ഷപ്പെട്ടതോടെ, രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വെഞ്ഞാറമൂട് പൊലീസ് എത്തി ഷര്‍ട്ട് സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍