Kerala

പൊന്നാനിയിൽ തോറ്റാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും: പിവി അൻവർ

മുസ്ലീംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിനോട് പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

പൊന്നാനി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറിനെതിരെ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു  അന്‍വറിന്‍റെ പ്രഖ്യാപനം.

‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്‍റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്ടസ്ആപ്പ് മെസ്സേജുകള്‍ വരുന്നത് ഇടതുപക്ഷത്തിനെതിരെ  മാത്രമല്ല, വലതുപക്ഷത്ത് നിന്നും നമ്മളെ പിന്തുണക്കുന്ന ആയിരകണക്കിന് വാട്സ്ആപ്പ് മെസ്സേജുകള്‍ ഓരോ ദിവസവും എന്റെ പേഴ്സണല്‍ അക്കൌണ്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. നിങ്ങളാരും ഒന്നും ഭയക്കേണ്ടതില്ല. ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്’ - പിവി അന്‍വര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

നടന്‍, മോഡല്‍, ഫിറ്റ്‌നസ് ഫ്രീക്കും യാത്രാപ്രേമിയും; അനുവിന്റെ വരന്‍ നിസാരക്കാരനല്ല; തേടിപ്പിടിച്ച് ആരാധകര്‍

22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം: കൊലക്കേസ് പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ പിടിയിൽ; കുടുംബത്തോടൊപ്പം കഴിഞ്ഞത് 'സാബു' എന്ന വ്യാജപേരിൽ

'സിസിഎല്ലിന്റെ ക്യാപ്റ്റൻ ആരായിരുന്നു, അയ്യോ ഓർമിപ്പിക്കല്ലേ!'; ലാലേട്ടനൊപ്പം അഭിനയിച്ച് തകർത്ത് സഞ്ജു സാംസൺ