Kerala

പൊലീസായാല്‍ എന്തുമാവാം... മഹിജയെ ബൂട്ടിട്ട് ചവിട്ടിയതും ഇതേഎസ്‌ഐ തന്നെ

തണ്ണിമത്തന്‍ റോഡിനു വശത്തിട്ട് വില്‍ക്കുകയായിരുന്ന യുവാക്കള്‍ക്കു നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ മ്യൂസിയം എസ്.ഐ സുനിര്‍ കുമാര്‍ തെറിയഭിഷേകം നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മ്യൂസിയം എസ്‌ഐ സുനില്‍കുമാറിന്റെ തെറിയഭിഷേകം കേട്ടാല്‍ എന്തും പറായാമെന്ന ലൈസന്‍സാണോ പൊലിസെന്നു ചോദിച്ചാല്‍ കുറ്റം പറയാനാവില്ല. ഈ വീഡിയോ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്കു സമീപത്താണ് സംഭവം. 

തണ്ണിമത്തന്‍ റോഡിനു വശത്തിട്ട് വില്‍ക്കുകയായിരുന്ന യുവാക്കള്‍ക്കു നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ മ്യൂസിയം എസ്.ഐ സുനിര്‍ കുമാര്‍ തെറിയഭിഷേകം നടത്തുന്നത്. യുവാക്കളാകട്ടെ  എസ്‌ഐയുടെ പെരുമാറ്റം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എസ്‌ഐയുടെ അറിവോടെയാണ് വീഡിയോ പകര്‍ത്തിയതെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. ഏതായാലും ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

എന്നാല്‍ യുവാക്കള്‍ തെറി പറഞ്ഞതിന് ശേഷമാണ്  തെറിവിളിച്ചതെന്ന നിലപാടിലാണ് എസ്‌ഐ. ആക്രമണങ്ങള്‍ സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കച്ചവടം ചെയ്യരുതെന്ന് നേരത്തെയും പറഞ്ഞിരുന്നതായാണ് പൊലീസ് പറയുന്നത്. ചിത്രം പകര്‍ത്തിയ യുവാക്കള്‍ക്ക് ഗുണ്ടാ പശ്ചാത്തലമുണ്ടെന്നും പൊലിസ് പറയുന്നു.

നേരത്തെ ഡിജിപി ആസ്ഥാനത്ത് ജിഷ്ണുപ്രണായിയുടെ കുടുംബം നടത്തിയ സമരത്തില്‍ മഹിജയെ ബൂട്ടിട്ട് ചവിട്ടിയതും ഇയാളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

അരമണിക്കൂര്‍ പറക്കാന്‍ 500 രൂപ! വിമാന നിരക്ക് കുറയുമോ, ഇലക്ട്രിക് എയര്‍ക്രാഫ്റ്റുമായി അമേരിക്കന്‍ കമ്പനി, വിഡിയോ

കാർ ടെക്നോളജി പഠിക്കാം, മെഴ്‌സിഡസ് -ബെൻസ് സർട്ടിഫിക്കറ്റ് നേടാം; അപേക്ഷ ക്ഷണിച്ചു

കാര്‍ത്തികയെത്തി, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍; വിഡിയോ പങ്കിട്ട് ഫിറോസ്

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ നാലാമൻ പിടിയിൽ