Kerala

പൊലീസിന് താക്കീതുമായി മാവോവാദികളുടെ പോസ്റ്റര്‍; ജലീലിനെ കൊന്നവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഭീഷണി

സി.പി.ജലീലിനെതിരെ പ്രകോപനമില്ലാതെയാണ് പൊലീസ് വെടിയുതിര്‍ത്തത്. പാര്‍ട്ടി ഫണ്ട് സമാഹരണത്തിന് എത്തിയതായിരുന്നു ജലീല്‍ എന്നും പോസ്റ്ററില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കാളികാവ്: പൊലീസിന് താക്കീതുമായി കോഴിക്കോട് തിരുവമ്പാടിയില്‍ മാവോവാദികളുടെ പോസ്റ്റര്‍. സി.പി.ജലീലിന്റെ മരണത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്ക് ഉചിതമായ സമയത്ത് തിരിച്ചടി നല്‍കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. 

സി.പി.ജലീലിനെതിരെ പ്രകോപനമില്ലാതെയാണ് പൊലീസ് വെടിയുതിര്‍ത്തത്. പാര്‍ട്ടി ഫണ്ട് സമാഹരണത്തിന് എത്തിയതായിരുന്നു ജലീല്‍ എന്നും പോസ്റ്ററില്‍ പറയുന്നു. പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതിന് മറികടന്നാണ് മാവോവാദികള്‍ വീണ്ടും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളത്തിന് കീഴിലെ പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിപ്പിക്കാന്‍ എത്തിയത്. കൂടുതല്‍ പുതുമുഖങ്ങള്‍ മാവോവാദി സംഘങ്ങളിലേക്ക് എത്തിയതായും സൂചനയുണ്ട്. 

തൊവരിമല ഭൂസമരത്തിനും മാവോവാദികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐഎം റെഡ് ഫഌഗ് പ്രവര്‍ത്തകരാണ് വയനാട് ബത്തേരിയില്‍ നടക്കുന്ന തൊവരിമല ഭൂസമരം നയിക്കുന്നത്. പ്രത്യക്ഷ സമരം ഇവിടെ നടക്കുന്നില്ലെങ്കിലും റെഡ് ഫഌഗ് പ്രവര്‍ത്തകര്‍ സമരം തുടരുന്നുണ്ടെന്നാണ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT