Kerala

പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

മര്‍ദനം മൂലമാണ് രതീഷ് ജീവനൊടുക്കിയതെന്ന് അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. പൊലീസ് മര്‍ദനം മൂലമാണ് രതീഷ് ജീവനൊടുക്കിയതെന്ന് അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും പറഞ്ഞു. മൃതദേഹം മാറ്റാനെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞു. ആര്‍ഡിഒ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. 

ഇന്നലെ വൈകീട്ടാണ് രതീഷ് ആത്മഹത്യ ചെയ്തത്. അതേസമയം രതീഷിനെ മര്‍ദിച്ചിട്ടില്ലെന്നും ഉപദേശിച്ചശേഷം വിട്ടയയ്ക്കുകയുമാണ് ചെയ്തതെന്നും തൊടുപുഴ സിഐ എന്‍ജി ശ്രീമോന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'അതെന്താ അത്ഭുതമാണോ...?' കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍

അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

മധുരത്തിനോടുള്ള കൊതി കുറയ്ക്കാം

'ജാലവിദ്യക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടു; നിങ്ങളല്ല രാജ്യം, സൈന്യമെന്നാല്‍ ബിജെപിയല്ല'; രാഹുല്‍ മാപ്പുപറയണമെന്ന് രാജ്‌നാഥ് സിങ്

SCROLL FOR NEXT