Kerala

പൊലീസ് ക്ലബില്‍ മാധ്യമങ്ങളെ കബളിപ്പിച്ച്‌  അപ്പുണ്ണിയുടെ ഡ്യൂപ്പുകളി

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും തനിക്ക് ഒന്നും പറയാന്‍ ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തുന്നതിന് ഇടയില്‍ ഡ്യൂപ്പ് കളിച്ച് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി. തിങ്കളാഴ്ച രാവിലെ പൊലീസ് ക്ലബിന്റെ മുന്നില്‍ കാറില്‍ വന്നിറങ്ങിയ അപ്പുണ്ണിയുടേതിന് രൂപസാദൃശ്യമുള്ള വ്യക്തിയോട് മാധ്യമപ്രവര്‍ത്തകര്‍ അപ്പുണ്ണി അല്ലേയെന്ന് ചോദിച്ചു. അതേ എന്ന് ഇയാള്‍ മറുപടിയും നല്‍കി. 

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും തനിക്ക് ഒന്നും പറയാന്‍ ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി. ഈ സമയം യഥാര്‍ഥ അപ്പുണ്ണി മറ്റൊരു കാറില്‍ പൊലീസ് ക്ലബിന് മുന്നിലിറങ്ങി. അപ്പുണ്ണിയെന്ന സുനില്‍ രാജിന്റെ അനിയന്‍ സൂരജാണ് ഡ്യൂപ്പായി എത്തിയതെന്ന് പിന്നീടാണ് മനസിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍