പ്രതീകാത്മക ചിത്രം 
Kerala

പൊലീസ് ജീപ്പുമായി കള്ളന്‍ കടന്നു ; ആലപ്പുഴയില്‍ നിന്നു പോയ വാഹനം മണ്ണുത്തിയില്‍ കണ്ടെത്തി, മോഷ്ടാവ് പിടിയില്‍

ആലപ്പുഴ ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ വാഹനമാണ് ഷോറൂമില്‍ നിന്നും നിസാര്‍ കടത്തിക്കൊണ്ടു പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പൊലീസ് വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി. ഷോറൂമില്‍ സര്‍വ്വീസിന് നല്‍കിയ വാഹനം മോഷ്ടിച്ചുകടന്ന ആലപ്പുഴ സക്കറിയ ബസാറില്‍ നിസാറിനെയാണ് പൊലീസ് പിടികൂടിയത്. തൃശ്ശൂര്‍ മണ്ണുത്തിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

ആലപ്പുഴ ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ വാഹനമാണ് ഷോറൂമില്‍ നിന്നും നിസാര്‍ കടത്തിക്കൊണ്ടു പോയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ക്കായാണ് വാഹനം ആലപ്പുഴ നഗരത്തിലെ മഹീന്ദ്ര ഷോറൂമില്‍ എത്തിച്ചിരുന്നത്.

വാഹനം നഷ്ടപ്പെട്ടതായി മനസിലാക്കിയ ഷോറും അധികൃതര്‍ ഉടനെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആലപ്പുഴയിലും സമീപജില്ലകളിലും നടത്തിയ തെരച്ചിലിലാണ് തൃശ്ശൂര്‍ മണ്ണുത്തിയില്‍ വച്ച് പൊലീസ് വാഹനം കണ്ടെത്തുന്നത്. നിസാറും വണ്ടിയും ഇപ്പോള്‍ മണ്ണുത്തി പൊലീസ് സ്‌റ്റേഷനിലാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്തയാഴ്ച; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ബിജെപി

ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു; റേഡിയോ കോളർ ഘടിപ്പിച്ച് കരിമ്പാനി കാട്ടിൽ വിട്ടു

'ഫ്രീ യാത്ര'യിൽ 'സീറ്റില്ല'! കെഎസ്ആർടിസിയിൽ നിൽക്കേണ്ട അവസ്ഥ; പുരുഷന്മാർക്കും സംവരണം വേണമെന്ന് ആവശ്യം

പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് ₹2500, തത്കാലിന് ₹5000; നിരക്ക് കുത്തനെ ഉയര്‍ത്തി കേന്ദ്രം

എൽപിജിയിൽ ഹോട്ടലുകൾക്ക് ആശ്വാസം, തിരുവനന്തപുരത്ത് തമ്മിൽത്തല്ലി കൗൺസിലർമാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ