എസ്എഫ്‌ഐ പ്രകടനം/ ഫയല്‍ ചിത്രം 
Kerala

പോളിടെക്‌നിക്കുകള്‍ കൂട്ടത്തോടെ വിളിക്കുന്നു എസ്എഫ്‌ഐ, എസ്എഫ്‌ഐ...; 53ല്‍ 49 ഇടത്തും വിജയം 

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഗംഭീര വിജയം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഗംഭീര വിജയം. 
തെരഞ്ഞെടുപ്പ് നടന്ന 53 പോളിടെക്‌നിക്കുകളില്‍ 49 ഇടത്തും യൂണിയന്‍ ഭരണം എസ്എഫ്‌ഐ സ്വന്തമാക്കി. ഇ കെ നായനാര്‍ ഗവ.പോളി ടെക്‌നിക് തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ വനിത പോളി ടെക്‌നിക്, കണ്ണൂര്‍ ഗവ. പോളിടെക്‌നിക്, തൃശൂര്‍ മഹാരാജാസ് പോളിടെക്‌നിക്, ചേലാട് ഗവ. പോളിടെക്‌നിക്, നെയ്യാറ്റിന്‍കര പോളിടെക്‌നിക്, എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും നേരത്തെ തന്നെ എതിരില്ലാതെ എസ്എഫ്‌ഐ വിജയിച്ചിരുന്നു.

മത്സരം നടന്ന കാസര്‍കോഡ് പെരിയ പോളിടെക്‌നിക്, എസ്എന്‍ പോളിടെക്‌നിക് കാഞ്ഞങ്ങാട്, മട്ടന്നൂര്‍ പോളിടെക്‌നിക്, കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളിടെക്‌നിക്, ഉള്ളിയേരി പോളിടെക്‌നിക്, കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക്, വയനാട് മാനന്തവാടി പോളിടെക്‌നിക്, മേപ്പാടി പോളിടെക്‌നിക്, മീനങ്ങാടി പോളിടെക്‌നിക്, മലപ്പുറം പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്, കോട്ടയ്ക്കല്‍ വനിത പോളിടെക്‌നിക്, ചേലക്കര പൊളിടെക്‌നിക്, കുന്നംകുളം പോളിടെക്‌നിക്, ത്യാഗരാജാര്‍ പോളിടെക്‌നിക്, ശ്രീരാമ പോളിടെക്‌നിക്, നെടുപുഴ വനിത പൊളിടെക്‌നിക്, കൊരട്ടി പോളിടെക്‌നിക്, കളമശ്ശേരി പോളിടെക്‌നിക്, കളമശ്ശേരി വനിത പോളിടെക്‌നിക്, മാതാ പോളിടെക്‌നിക്, കൂവപ്പടി പൊളിടെക്‌നിക്, കോട്ടയം ഗവ പൊളിടെക്‌നിക്, എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ വിജയിച്ചു.

കടുത്തുരുത്തി പോളിടെക്‌നിക്, പാലാ ഗവ പോളിടെക്‌നിക്, പുനലൂര്‍ ഗവ.പോളിടെക്‌നിക്, ഏഴുകോണ്‍ ഗവ.പോളി ടെക്‌നിക്, കൊട്ടിയം എസ് എന്‍ പോളിടെക്‌നിക് , ആറ്റിങ്ങള്‍ ഗവ പോളിടെക്‌നിക്, വട്ടിയൂര്‍കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്, കൈമനം ഗവ.വനിത പോളിടെക്‌നിക്, നെടുമങ്ങാട് ഗവ.പോളിടെക്‌നിക്, പാലക്കാട് ഗവ.പോളിടെക്‌നിക്, കുഴല്‍മണ്ണം റസിഡന്‍ഷ്യല്‍ പോളിടെക്‌നിക്, ഷൊര്‍ണൂര്‍ ഐ പി ടി പോളിടെക്‌നിക് ,ചേര്‍ത്തല ഗവ. പോളിടെക്‌നിക്, വണ്ടിപ്പെരിയാര്‍ ഗവ.പോളിടെക്‌നിക്, നെടുംങ്ങണ്ടം ഗവ.പോളിടെക്‌നിക്, മുട്ടം പോളിടെക്‌നിക്, പുറപ്പുഴ പോളിടെക്‌നിക്, അടൂര്‍ ഗവ.പോളിടെക്‌നിക്, വെണ്ണിക്കുളം ഗവ.പോളിടെക്‌നിക് ,വെച്ചുചിറ ഗവ.പോളിടെക്‌നിക് എന്നിവിടങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റും സ്വന്തമാക്കിയാണ് യൂണിയന്‍ കരസ്ഥമാക്കിയതെന്ന് എസ് എഫ് ഐ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT