Kerala

പ്രകാശന്‍ തമ്പി ബാലുവിന്റെ ട്രെയിനർ, സാമ്പത്തിക ഇടപാടുകളില്ല; ആ പോസ്റ്റിട്ടത് തന്റെ സമ്മതത്തോടെയെന്ന് ലക്ഷ്മി

ജിംനേഷ്യത്തിൽ വച്ചാണ് ബാലു ഇയാളുമായി അടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്കറിന്റെ ഫിസിക്കൽ ട്രെയിനർ ആയിരുന്നുവെന്ന് ഭാര്യ ലക്ഷ്മി. ജിംനേഷ്യത്തിൽ വച്ചാണ് ബാലു ഇയാളുമായി അടുത്തത്. പ്രകാശന്‍  തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ല. ബാലഭാസ്കറിന് ഇവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

ബാലുവിന്റെ സം​ഗീത പരിപാടികൾ നോക്കി നടത്തുന്നയാൾ വിദേശത്ത് പോയ സമയത്ത് ആ ജോലി തമ്പി ഏറ്റെടുത്തിരുന്നു. ഇത് മറ്റ് പലരും ചെയ്തിട്ടുമുണ്ട്. അപകടത്തെ തുടർന്ന് ടൈപ്പ് ചെയ്യുന്നതിന് തനിക്ക് ബുദ്ധിമുട്ടുള്ളതിനാൽ ബാലുവിന്റെ ഓൺലൈൻ പ്രമോഷൻ നടത്തിയിരുന്ന ഏജൻസിയാണ് കഴിഞ്ഞ ദിവസം തന്റെ പേരിൽ വിശദീകരണം നൽകിയിരുന്നതെന്നും അവർ പറഞ്ഞു. 

അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുൻ ആണെന്നും അവർ ആവർത്തിച്ചു. മകളുമായി താൻ മുന്നിലെ സീറ്റിലായിരുന്നു ഇരുന്നത്. ബാലഭാസ്കർ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം