Kerala

പ്രഖ്യാപിച്ച സമയത്ത് തന്നെ പണി പൂർത്തിയാകുന്നു; വൈറ്റില പാലം ഏപ്രിലിൽ ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനി

വിവാദങ്ങളും ആശങ്കകളും അസ്ഥാനത്താക്കിയാണ് പ്രഖ്യാപിച്ച സമയത്ത് തന്നെ പണി പൂർത്തിയാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒടുവിൽ വൈറ്റില മേൽപ്പാലം നിർമാണം പൂർത്തിയാകുന്നു. വിവാദങ്ങളും ആശങ്കകളും അസ്ഥാനത്താക്കിയാണ് പ്രഖ്യാപിച്ച സമയത്ത് തന്നെ പണി പൂർത്തിയാക്കുന്നത്. അടുത്ത മാസം  അവസാനത്തോടെ പാലം പൂർണ സജ്ജമാകുമെന്ന് കരാറുകാരായ രാഹുൽ കൺസ്ട്രക്ഷൻസ് അധികൃതർ വ്യക്തമാക്കി. പണികൾ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂർത്തിയാക്കി പെയിന്റിങ് അടക്കം മിനുക്കു പണികളിലേക്ക് കടന്നു.

മെട്രോ പാലത്തിൽ ലോറി തട്ടുമോ, പണിത് വന്നപ്പോൾ പൊക്കം കൂടിപ്പോയ പാലം പാലാരിവട്ടം മോഡൽ പണി തരുമോ തുടങ്ങിയ വലിയ ചോദ്യങ്ങൾക്കെല്ലാം ഏതാണ്ടൊരു 50 ദിവസത്തിനകം ഉത്തരമാകും. മാർച്ച് 31നുള്ളിൽ പണി തീർത്ത് ​ഗതാ​ഗതിത്തിനായി തുറന്നു കൊടുക്കാമെന്ന് നിർമാണ കമ്പനി ഉറപ്പ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT