Kerala

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യം, യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയുടെ കൺപുരികത്തിന് ഉൾപ്പടെ മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പന ന​ഗരത്തിൽ ബ്യൂട്ടിപാർലർ നടത്തുന്ന 29കാരിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാറിനെ (27) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവമുണ്ടായത്. 

വൈകിട്ട് 4.30 പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയുമായിരുന്നു. യുവതിയുടെ കൺപുരികത്തിന് ഉൾപ്പടെ മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്. 

പ്രണയഭ്യർത്ഥന നിരസിച്ചതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT