Kerala

പ്രണയാഭ്യർത്ഥന നിരസിച്ചു ; യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാ​ഗത്തിലെ ജീവനക്കാരിയായ പുഷ്പലതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

യുവതിയെ ആക്രമിച്ച ശാസ്താം പൊയ്ക സ്വദേശി നിധിനെ  പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ മുൻ ഡ്രൈവറായിരുന്നു നിധിൻ. ഈ സമയത്ത് ഉണ്ടായ പരിചയമാണ് പ്രണയാഭ്യർത്ഥന നടത്തുന്നതിന് കാരണമായതെന്നും പൊലീസ് പറയുന്നു.

ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കായി വരുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്ത്. ആക്രമണത്തിൽ യുവതിയുടെ ഒരു ചെവി അറ്റുതൂങ്ങി. തലയ്ക്കും ആഴത്തിൽ പരിക്കുണ്ട്. ഇതേത്തുടർന്ന് ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. പുഷ്പലതയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ തന്നെയാവണം ആക്രമണം നടത്തിയിട്ടുണ്ടാവുകയെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ പട്രോളിങിനിറങ്ങിയ സംഘമാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT