Kerala

പ്രണയിച്ചതിന് യുവാവിനെ ന​ഗ്നനാക്കി മർദ്ദിച്ച സംഭവം;  പ്രതികൾ  ബം​ഗളുരുവിൽ നിന്നും പിടിയിലായി

വടകരയിൽ യുവാവിനെ കെട്ടിയിട്ട് ന​ഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബം​ഗളുരുവിൽ നിന്നും നാലം​ഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്


 വടകര: വടകരയിൽ യുവാവിനെ കെട്ടിയിട്ട് ന​ഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബം​ഗളുരുവിൽ നിന്നും നാലം​ഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 11നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൈനാട്ടി സ്വദേശികളായ അഫ്നാസ്, മൊയ്തീൻ, നജാഫ്, അജിനാസ് എന്നിവരാണ് ‌‌ പൊലീസ് വി‌രിച്ച വലയിൽ വീണത്. 

 പ്രതികളിലൊരാളിന്റെ ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിനാണ് യുവാവിനെ ന​ഗ്നനാക്കി മർദ്ദിച്ചത് അപമാനിച്ചത്. ഇയാളുടെ സുഹൃത്തിനെയും നാലം​ഗസംഘം ആക്രമിച്ചു. ആളൊഴിഞ്ഞ മൈതാനത്ത്  വച്ചാണ് യുവാവിനെ മർദ്ദിച്ചത്. ഇതിന് പിന്നാലെ ഇയാളുടെ സുഹൃത്തിനെയും വിളിച്ചു വരുത്തി ആക്രമിച്ചു. ഇതിന് പുറമേ ന​ഗ്നരാക്കി കെട്ടിയിട്ട നിലയിലുള്ള ഇരുവരുടെയും ചിത്രങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. 
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ബം​ഗളുരുവിലേക്ക് കൂടി വ്യാപിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'