Kerala

പ്രണയിച്ച് വിവാഹം കഴിച്ചു; യുവാവിന് പൊലീസ് സ്റ്റേഷനില്‍ ബ്ലേഡ് കൊണ്ട് ആക്രമണം

കഴുത്തിലും കൈകാലുകളിലും മുറിവേറ്റ പൂമാല സ്വദേശി അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വണ്ണപ്പുറം: പ്രണയിച്ചു വിവാഹിതരായതിന്റെ പേരില്‍ യുവാവിനെ യുവതിയുടെ ബന്ധു ബ്ലേഡുകൊണ്ട് ആക്രമിച്ചു. പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ചായിരുന്നു ആക്രമണം. കഴുത്തിലും കൈകാലുകളിലും മുറിവേറ്റ പൂമാല സ്വദേശി അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവതിയുടെ ബന്ധുവായ പട്ടയക്കുടി സ്വദേശി പണിയൂരാളില്‍ ശിവദാസിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് പട്ടയക്കുടി സ്വദേശിനിയും അജിത്തും വിവാഹിതരാവുന്നത്. അജിത്തുമായുള്ള ബന്ധത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ യുവതി അജിത്തിനൊപ്പം പോവുകയും, സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരാവുകയുമായിരുന്നു. 

ഇവര്‍ വിവാഹിതരായതിന് പിന്നാലെ, യുവതിയുടെ സഹോദരന്‍ അജിത്തിനെ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് അജിത്തും യുവതിയും അജിത്തിന്റെ ബന്ധുക്കളും കാളിയാര്‍ പൊലീസ് സ്റ്റേഷനിലെത്തി. ഈ സമയത്ത് യുവതിയുടെ ബന്ധുവായ ശിവദാസ് അജിത്തിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ശിവദാസനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്