Kerala

പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി; സമരങ്ങളില്‍ വര്‍ഗീയ സംഘടനകളെ ഒഴിവാക്കണം; യോജിച്ച പോരാട്ടത്തിന് ധാരണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സര്‍വകക്ഷി യോഗം ചുമതലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം അവസാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സര്‍വകക്ഷി യോഗം ചുമതലപ്പെടുത്തി. 

സംസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അതിരുവിടുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വര്‍ഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം കൊടുക്കാതിരക്കാന്‍ സംഘടനകള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രത്യേക നിയമസഭാ സഭാസമ്മേളനം വിളിക്കണമെന്ന് പ്രതിക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. 

എതിര്‍പ്പ് മുന്‍കൂട്ടിക്കണ്ട് ഭരണഘടനാ സംരക്ഷണ സമിതി രൂപവത്കരിക്കാനുള്ള നിര്‍ദേശം ഉന്നയിക്കാതെ സര്‍ക്കാര്‍ തന്ത്രപൂര്‍വം പിന്മാറുകയും ചെയ്തു. നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം എന്ന കാര്യത്തില്‍ യോഗത്തില്‍ തത്വത്തില്‍ ധാരണയുണ്ട്. എന്നാല്‍ അതിനൊരു സ്ഥിരം വേദി വേണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. തുടര്‍ പ്രക്ഷോഭങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT