Kerala

പ്രളയത്തിന് എന്ത് രാഷ്ട്രീയം!; കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫഐക്കാര്‍; മാതൃക, കയ്യടി

രാഷ്ട്രീയവൈരാഗ്യം തലയ്ക്ക് പിടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപോലും കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ ഈ മാതൃകയൊന്ന് കാണണം

Author : സമകാലിക മലയാളം ഡെസ്ക്


കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.  മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്.
 
ബാബുജി മണി എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

''ഇതാണ് മാതൃക.....
രാഷ്ട്രീയവൈരാഗ്യം തലയ്ക്ക് പിടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപോലും കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ ഈ മാതൃകയൊന്ന് കാണണം........

പ്രളയജലം കയറി ഉപയോഗയോഗ്യമല്ലാതായ കോണ്‍ഗ്രസ് ഓഫീസും ശുചീകരിച്ചത് ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാര്‍. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ ബ്ലോക്ക് പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഓഫീസാണെന്ന് കണ്ട് മാറിനിന്നില്ല. ഒരു മടിയും കാണിക്കാതെ യുവാക്കള്‍ പ്രിയദര്‍ശിനി ക്ലബ്ബും വൃത്തിയാക്കുയായിരുന്നു. ഏളന്നൂര്‍ യൂണിറ്റിലെ വളണ്ടിയര്‍മരാണ് കോണ്‍ഗ്രസ് ഓഫീസിന്റെ വരാന്തയും ഓഫീസ് മുറിയും ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗയോഗ്യമാക്കിയത്......''
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം