Kerala

പ്രളയഫണ്ട് വെട്ടിപ്പില്‍ വിവാദത്തിലായ സിപിഎം നേതാവ് തൂങ്ങിമരിച്ച നിലയില്‍

മരിച്ചിട്ടില്ലെന്ന നിഗമനത്തില്‍ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടറും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ വിഎ സിയാദിനെ (46) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വാഴക്കാല ദേശീയമുക്ക് റോഡിലെ വീട്ടിലെ മുറിയിലാണ് സിയാദിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മരിച്ചിട്ടില്ലെന്ന നിഗമനത്തില്‍ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെടുത്തി സിയാദിനെതിരെ ആരോപണമോ കേസോ നിലവിലില്ലായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാകാം ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പൊലീസ്. 

മുന്‍ തൃക്കാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.അബ്ദുല്‍ ഖാദറിന്റെ മകനാണ് സിയാദ്. ഭാര്യ: സുഹറ. മക്കള്‍: ഫസലു റഹ്മാന്‍, ഫയാസ്. മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍. കബറടക്കം ചൊവ്വാഴ്ച 12ന് പടമുകള്‍ ജുമാ മസ്ജിദില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT