പ്രതീകാത്മകചിത്രം 
Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഒരുവര്‍ഷത്തിന് ശേഷം 23കാരന്‍ പിടിയില്‍ 

ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെയും ഇയാള്‍ വിവാഹം കഴിച്ചിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ജെ എസ് അരുണ്‍ കുമാര്‍ (23) ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ ഒരു വര്‍ഷം നീണ്ട ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്.

2018 ലാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിവാഹിതനായ അരുണ്‍. ഇതിനിടെയാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഇയാള്‍ സംസ്ഥാനം വിട്ടിരുന്നു.

അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം അരുണ്‍ വേളാങ്കണ്ണിയില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോത്താനിക്കാട് പോലീസ് വേളാങ്കണ്ണിയില്‍ എത്തി അരുണിനെ പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെയും ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'