Kerala

പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്ക് നേരെ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍

കേരളാ പൊലീസില്‍ മോദി ഫാന്‍സുണ്ട് - ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട് -  അവരില്‍ വിശ്വാസമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഭീഷണിയുമായി  ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസംഗം. സമാധാനപരമായി മരിക്കേണ്ടെയെന്ന് ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍  കോടിയേരിയോട് ചോദിച്ചു. തെക്കോട്ട് എടുക്കേണ്ടെ,  പ്രായമെത്രയായി എന്നൊക്കയാണ് കോട്ടയം പൊന്‍കുന്നത്ത് നടത്തിയ ബിജെപി പൊതുയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചത്. ഇനിയെങ്കിലും നേരാംവണ്ണം ജീവിക്കാനും ശോഭാ സുരേന്ദ്രന്‍ കോടിയേരിയെ ഉപദേശിച്ചു. 

കാലമെത്രയായി ഈ കലാപരിപാടി തുടങ്ങിയിട്ട്. ഇനി കുറെ നാള്‍ ഇരുന്നും കിടന്നുമൊക്കെ ആലോചിക്കണം. കേരളത്തില്‍ മാത്രം പോരാ, രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടെയെന്നും ശോഭ ചോദിച്ചു

കേരളാ പൊലീസില്‍ മോദി ഫാന്‍സുണ്ട്. ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട്. അവരില്‍ വിശ്വാസമുണ്ട്. കേരളാ പൊലീസിന് ബിജെപി മന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ലെന്നും സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്