Kerala

പ്രിയപ്പെട്ട പ്രിയങ്ക, അത് ശ്രീധന്യയുടെ വീടല്ല, ശ്രീധന്യയ്ക്ക് അങ്ങനെയൊരു വീടില്ല

പ്രിയപ്പെട്ട പ്രിയങ്ക, അത് ശ്രീധന്യയുടെ വീടല്ല, ശ്രീധന്യയ്ക്ക് അങ്ങനെയൊരു വീടില്ല

സമകാലിക മലയാളം ഡെസ്ക്


വയനാട്: ഐഎഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടി മലയാളിക്ക് അഭിമാനമായി മാറിയ ശ്രീധന്യയുടെ ചോര്‍ന്നൊലിക്കുന്ന വീട് ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 16 വര്‍ഷം പഴക്കമുള്ള ആ വീട് ഇതുവരെ തേച്ചിട്ടില്ല. ജനലുകള്‍ക്ക് പാളികള്‍ പോലുമില്ല. എല്ലാം സാരിത്തുണികൊണ്ട് മറച്ചവയാണ്. കോണ്‍ക്രീറ്റ് ചോര്‍ന്നൊലിക്കുന്നതിനാല്‍ മുകളില്‍ ഷീറ്റ് വലിച്ച് കെട്ടിയതാണ്. ഇത്രയും പറയാന്‍ കാരണം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ശ്രീധന്യയുടെ വീടിന്റെ അടുക്കളയുടെ വീഡിയോ കണ്ടപ്പോഴാണ്.

ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശനത്തിന് പിന്നാലെ അയല്‍വക്കത്തെ വീട്ടിലെ അടുക്കളയില്‍ എത്തി പ്രിയങ്ക ചമ്മന്തിയും കപ്പയും കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. പ്രിയങ്കയെ നേരില്‍ കാണണമെന്ന് ശ്രീധന്യ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. തൊട്ടയല്‍പക്കത്തെ വീട്ടിലേക്കുള്ള യാത്രയില്‍ ശ്രീധന്യയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. 

വീട്ടുകാരായ മധുവും ഭാര്യ ദീപയും കപ്പയും ചമ്മന്തിയും ചായയും ഒരുക്കിവച്ചിരുന്നു. വീട്ടിലെ അടുക്കളയിലെത്തിയ പ്രിയങ്ക വീട്ടുകാരിയോട് വിഭവവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഭക്ഷണം കഴിച്ചത്. ഈ വീടിന്റെ ദൃശ്യങ്ങളാണ് ശ്രീധന്യയുടെതെന്ന പേരില്‍ പ്രിയങ്ക പോസ്റ്റ് ചെയ്തത്.ശ്രീധന്യയുമായി പ്രിയങ്ക ഗാന്ധി സംസാരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സസ്‌പെന്‍ഷന്‍ രാത്രിയുടെ മറവില്‍, ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു; ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല'; തുറന്നടിച്ച് ലാലി ജെയിംസ്

ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍...; ഗുരുവായൂരപ്പന്‍ ഇന്ന് കളഭത്തില്‍ ആറാടും, നാളെ നിര്‍മാല്യം വരെ ദര്‍ശിക്കാം

ലാലി ജെയിംസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞു, മുഖമടിച്ച് വീണ് പരിക്കേറ്റ് യാത്രക്കാരന്‍, പൊലീസുകാരന്റെ കൈ ഒടിഞ്ഞു; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കടന്നെന്ന് പരാതി

SCROLL FOR NEXT