Kerala

പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല, ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കും ജാമ്യം

ഷാജഹാനെക്കൂടാതെ എസ് യു സിഐ നേതാവ് ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

 
തിരുവനന്തപുരം: ഡിജിപി ഓഫിസിനു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലായ കെഎം ഷാജഹാന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഷാജഹാനെക്കൂടാതെ എസ് യു സിഐ നേതാവ് ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

ഇവരുടെ അഞ്ചു പേരുടെയും ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ഇവരില്‍ ഷാജഹാന്‍ ഒഴികെയുള്ളവരെ നാലു മണിക്കൂര്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് കോടതി അനുമതി നല്‍കിയിരുന്നു.

ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഏറെ വിമര്‍ശനത്തിന് ഇട വച്ചിരുന്നു. ഷാജിര്‍ ഖാനും ഭാര്യയും ശ്രീകുമാറും തങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമരത്തിന് എത്തിയതെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഇവരെ കേസില്‍നിന്ന് ഒഴിവാക്കാന്‍ ധാരണയായിരുന്നു. ഷാജഹാനെയും ഹിമവല്‍ ഭദ്രാനന്ദയെയും അറിയില്ലെന്നായിരുന്നു ജിഷ്ണുവിന്റെ കുടുംബം അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT