Kerala

ഫിറ്റ്‌നെസിന്റെ തിരക്കില്‍ ദീര്‍ഘശ്വാസമെടുത്ത് ഒരുനിമിഷം ചുറ്റുമൊന്നു നോക്കുക- മോദിയെ ട്രോളി പ്രകാശ് രാജ്

'യോഗയും വ്യായാമവുമായി പ്രധാനമന്ത്രി ഫിറ്റ്‌നസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം. ദീര്‍ഘ ശ്വാസമെടുക്കാന്‍ ഒരു നിമിഷം ചെലവിടാമോ. ഒന്ന് ചുറ്റും നോക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാളിന് പിന്തുണ പിന്തുണ അറിയിച്ച്, മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളി നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവരും മറ്റു പ്രമുഖ നേതാക്കളും കേജ്‌രിവാളിന് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജും പിന്തുണയുമായി രംഗത്തെത്തിയത്.

'യോഗയും വ്യായാമവുമായി പ്രധാനമന്ത്രി ഫിറ്റ്‌നസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം. ദീര്‍ഘ ശ്വാസമെടുക്കാന്‍ ഒരു നിമിഷം ചെലവിടാമോ. ഒന്ന് ചുറ്റും നോക്കുക- ഉദ്യോഗസഥരോട് കെജ്‌രിവാളിനൊപ്പം ജോലി ചെയ്യാന്‍ പറയുക (അദ്ദേഹം യഥാര്‍ഥത്തില്‍ നന്നായി ജോലി ചെയ്യുന്നുണ്ട്). നിങ്ങളുടെ ജോലിയും ചെയ്യുക'. പ്രകാശ് രാജ് ട്വീറ്റ് ചെയതു.

നിസഹകരണത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ലഫ്. ഗവണര്‍ അനില്‍ ബൈജാന്റെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയും വിവിധ നേതാക്കളുടെ ഇടപെടല്‍ ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സമരത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT