Kerala

ഫെയ്സ്ബുക്കിലെ പരിചയം പ്രണയമായി; ആദ്യ വിവാഹം മറച്ചുവച്ച് യുവതിയെ കല്യാണം കഴിച്ചു; ഭാര്യയുമായി മുങ്ങിച പൊലിസ് പൊക്കി

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി വി​നോ​ദാണ് പൊലീസ് പിടിയിലായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആദ്യവിവാ​ഹം മറച്ചുവെച്ച് ഫെയ്സ്ബുക്കിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു യു​വ​തി​യുമായി മു​ങ്ങി​യ ആ​ൾ പൊലീസ് പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി വി​നോ​ദാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‌ 14നാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹ വി​വ​ര​മ​റി​ഞ്ഞ് ഒ​ന്നാം ഭാ​ര്യ അന്വേ​ഷി​ച്ച് എത്തിയപ്പോഴാണ് ര​ണ്ടാം ഭാ​ര്യ​യു​മാ​യി വിനോദ് മു​ങ്ങിയത്. മാ​സ​ങ്ങ​ൾ​ക്ക് മുൻപ് ഫെയ്സ്ബു​ക്ക് വ​ഴി​യാ​ണ് ഇ​യാ​ളും ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നിയാ​യ യു​വ​തി​യും പ​രി​ച​യ​പ്പെ​ട്ട​ത്. പ​രി​ച​യം പ്ര​ണ​യ​മാ​വു​ക​യും വി​വാ​ഹി​ത​രാകാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. 

 തു​ട​ർ​ന്ന് ഇ​യാ​ൾ യുവതിയു​ടെ വീ​ട്ടി​ലെ​ത്തി വി​വാ​ഹം ആ​ലോ​ചി​ച്ചു. വീ​ട് കണ്ണൂ​രി​ലാ​ണെ​ന്നും വീ​ട്ടി​ൽ അ​മ്മ മാ​ത്ര​മേ​യു​ള്ളൂവെ​ന്നു​മാ​ണ് ഇയാൾ യുവതിയോടും കുടുംബത്തോടും ​പറഞ്ഞിരുന്ന​ത്.  തു​ട​ർ​ന്ന് കോ​വി​ഡ് ചൂ​ണ്ടി​ക്കാ​ട്ടി ജൂൺ14ന് ​ഇ​യാ​ൾ സു​ഹൃ​ത്ത​ക്ക​ളു​മാ​യി എ​ത്തി ഏ​റ്റു​മാ​നൂ​രി​ലെ യു​വ​തി​യു​ടെ വീ​ട്ടി​ൽ വ​ച്ചു വി​വാ​ഹം നടത്തു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കുകയുമായിരുന്നു.

അ​മ്മ​യ്ക്കു സു​ഖ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് ഇ​ന്നലെ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യേയും കൊ​ണ്ടു ക​ണ്ണൂ​രി​ലേ ക്കെ​ന്നു പ​റ​ഞ്ഞ് പോവുക​യായിരുന്നു. ഈ സമയത്ത് ഇ​യാ​ളു​ടെ ര​ണ്ടാം വി​വാ​ഹ​ത്തക്കു​റി​ച്ച് അ​റി​ഞ്ഞ് തി​രു​വ​ല്ല സ്വദേ​ശി​നിയാ​യ ഒ​ന്നാം ഭാ​ര്യ ഏ​റ്റു​മാ​നൂ​രി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ത്തി​. അപ്പോഴാണ് ഇ​യാ​ൾ നേരത്തെ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെഅ​ച്ഛ​നുമാണെ​ന്ന കാര്യം വീട്ടു​കാ​ർ​ക്ക് മ​ന​സി​ലാ​യ​ത്. ഇ​ത് അ​റി​ഞ്ഞു ഏ​റ്റു​മാ​നൂ​രി​ലെ യുവതിയുടെ വീ​ട്ടു​കാ​ർ ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഇ​വ​ർ ഏ​റ്റു​മാ​നൂ​ർ പൊലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​ പൊലീ​സ് ഇ​രു​വ​രെ​യും പിന്തുട​ർ​ന്ന് പി​ടി​കൂ​ടി ഏ​റ്റു​മാനൂ​രി​ൽ എ​ത്തി​ക്കു​ക​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

SCROLL FOR NEXT