Kerala

ഫെയ്‌സ്ബുക്കില്‍ അധിക്ഷേപം; ഡിസിസി ഓഫീസില്‍ കെഎസ് യു ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ തല്ലി

ലോ കോളേജില്‍ ഹോസ്റ്റല്‍ വിഷയവുമായുണ്ടായ തര്‍ക്കത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെയാണ് ഡിസിസി ഓഫീസിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഡിസിസി ഓഫീസില്‍ കെഎസ് യു  പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി. ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് തമ്മില്‍ത്തല്ലിയത്.

വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെ മിഥുന്‍ മോഹന്റെ ഗ്രൂപ്പുകാര്‍ അധിക്ഷേപിച്ചിരുന്നുവത്രേ. ഇത് നിധീഷ് ചോദ്യംചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാ പരിപാടി ആലോചിക്കുന്നതിനാണ് ജില്ലാ കമ്മിറ്റി ചേര്‍ന്നത്.

ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്ന ഡിസിസി ഓഫീസ് ചുമതലയുള്ള ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കെബി. ജയറാം തുടങ്ങിയവരുള്‍പ്പെടെ എത്തിയെങ്കിലും തര്‍ക്കം തീര്‍ന്നില്ല. നേതാക്കളെത്തി ഓഫീസില്‍നിന്ന് മുറ്റത്തേക്കിറക്കിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മറ്റുള്ളവരെത്തി പിടിച്ചുമാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ലോ കോളേജില്‍ ഹോസ്റ്റല്‍ വിഷയവുമായുണ്ടായ തര്‍ക്കത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെയാണ് ഡിസിസി. ഓഫീസിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT