Kerala

ഫേസ്ബുക്ക് പ്രണയം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട്‌പേര്‍ അറസ്റ്റില്‍

ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍, കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഫേസ്ബുക്ക് വഴിയാണ് പ്രതികളിരുവരും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി പരിചയത്തിലായത്. പരിചയം മുതലെടുത്ത് അര്‍ജുനാണ് ആദ്യം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഭീഷണി തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയതും അന്വേഷണത്തിനൊടുവില്‍ ഇയാളെ അറസ്റ്റ് ചെയ്തതും. 

സമാനമായ രീതിയില്‍ തന്നെയാണ് വിനോദും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിലൊരാള്‍ക്ക് 22ഉം രണ്ടാമത്തെയാള്‍ക്ക് 20ഉം വയസാണ് പ്രായം. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Today's Rashi Phalam August 04|പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും, അവസരങ്ങൾ കണ്ടെത്തും

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു