ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് പണവും സ്വർണവും തട്ടി; 17 കാരൻ അടക്കം 3 പേർ പിടിയിൽ

കാസർകോട് പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം
couple attacked kasaragod
പ്രതീകാത്മകം, kasaragod lodge robberyai
Updated on: 
1 min read

കാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധൂർ എസ്പി നഗർ ക്വാർട്ടേഴ്‌സിലെ താമസക്കാരൻ സാബിത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30) എന്നിവരേയും കാസർകോട് സ്വദേശിയായ 17 കാരനെയുമാണ് ടൗൺ പൊലീസ് അറസ്റ്റ്‌ ചെയ്തത്. കാസർകോട് പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം.

പനത്തടി കോളിച്ചാൽ സ്വദേശിയായ യുവാവും പെൺ സുഹൃത്തുമെടുത്ത ലോഡ്ജ് മുറിയിലേക്ക് വൈകീട്ട് 4.30 ഓടെ മൂവരും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് യുവാവിന്റെ മുഖത്തടിച്ച്, ഇരുവരെയും കൊല്ലുമെന്നും ഇവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി എടിഎം കാർഡും 10,000 രൂപയും കവർന്നു. ഇതിനിടെ യുവതിയുടെ ഒരു ജോഡി സ്വർണക്കമ്മലും സംഘം കൈക്കലാക്കി. തുടർന്ന് യുവാവിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് മൂന്ന് പേരെയും അറസ്റ്റ്‌ ചെയ്തു.

couple attacked kasaragod
കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളാണ് സാബിതും അമീർ അലിയും. ഇരുവരെയും കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റിനു മുന്നിലും ഹാജരാക്കി.

couple attacked kasaragod
'എംബി രാജേഷ് മാപ്പ് പറയണം, എന്നോട് അല്ല, പൊതുസമൂഹത്തോട്; ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്'
couple attacked kasaragod
'മണ്ഡലകാലത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ അയ്യപ്പഭക്തര്‍ക്ക് സൗജന്യയാത്ര വേണം'
Summary

Three individuals arrested for attacking a young man and his female friend in a Kasaragod lodge., The gang stole an ATM card, Rs 10,000 in cash, and a pair of gold earrings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER