Kerala

ഫൈസൽ ഫരീ​ദ് ന്യൂജെൻ സംവിധായകന്റെ ചിത്രത്തിന് പണമിറക്കി; നാല് സിനിമകളുടെ നിർമാതാവ്

ഫൈസൽ ഫരീ​ദ് ന്യൂജെൻ സംവിധായകന്റെ ചിത്രത്തിന് പണമിറക്കി; നാല് സിനിമകളുടെ നിർമാതാവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണമിറക്കിയതായി സൂചന. ഒരു മുതിർന്ന സംവിധായകന്റെയും ന്യൂജെൻ സംവിധായകന്റെയും ചിത്രങ്ങൾ ഇതിൽപ്പെടും. ഇവരടക്കം സിനിമാ രംഗത്തെ പലരിൽ നിന്ന് എൻഐഎ വിവരങ്ങൾ തേടി. ഫൈസൽ തന്ത്രശാലിയായ കുറ്റവാളിയാണെന്നും എൻഐഎ അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചിത്രങ്ങൾക്കു വേണ്ടി പണമിറക്കിയെങ്കിലും സിനിമാ നിർമാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസൽ ഇടപെട്ടില്ലെന്നാണ് അറിയുന്നത്. ഫൈസലിന്റെ അടുത്ത സുഹൃത്തു വഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാൽ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണ് സംസാരിച്ചിരുന്നത്.

ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുവരാനാണ് എൻഐഎ ശ്രമിക്കുന്നത്. പാസ്‌പോർട്ട് റദ്ദാക്കി ഫൈസലിനെ കസ്റ്റഡിയിൽ എടുത്ത ദുബായ് പൊലീസ് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT