Kerala

ഫോണ്‍വിളിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സൗഹൃദത്തിലാക്കി; കാമുകനും കൂട്ടുകാരും തുടര്‍ച്ചയായി പീഡിപ്പിച്ചു; അറസ്റ്റ്

പത്തനംതിട്ടയില്‍ ആദിവാസി  പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


റാന്നി: പത്തനംതിട്ടയില്‍ ആദിവാസി  പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. വെച്ചുച്ചിറ സ്വദേശികളായ രജീഷ്, റോഷന്‍, ജോബിന്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഒന്നാം പ്രതി ലാല്‍ രാജിനെ ഇതുവരെ പിടികൂടാനായിട്ടില്ല. പെണ്‍കുട്ടികള്‍ നിരവധി തവണ പീഡനത്തിനിരയായതായും പൊലീസ് പറയുന്നു.

പെണ്‍കുട്ടികള്‍ രണ്ടുപേരും ബന്ധുക്കളാണ്. ഫോണ്‍വിളിച്ച് സൗഹൃദത്തിലായശേഷം ഇവര്‍ പീഡിപ്പിക്കുയായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളുടെ വീടിനടത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ വെച്ചും ജോമോന്റെ വീട്ടില് വെച്ചുമാണ് പീഡനം നടത്തിയത്.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതി കഴിഞ്ഞ ദിവസം പ്രാഥമിക അന്വേക്ഷണത്തിനായി വെച്ചൂച്ചിറ പൊലീസിന് കൈമാറിയതോടാണ് സംഭവം പുറത്തറിയുന്നത്.വെച്ചൂച്ചിറക്ക് സമീപമുള്ള സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ദിവസങ്ങളോളം സ്‌കൂളില്‍ എത്താതായതോടെ അധ്യാപകര്‍ നടത്തിയ അന്വേക്ഷണത്തിലാണ് നാടിനെ നടുക്കിയ സംഭവം പുറത്താകുന്നത്. പെണ്‍കുട്ടിയുടെ മൊഴി  കഴിഞ്ഞ ദിവസം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചൈല്‍ഡ്  ലൈന്‍ അധികൃതരുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി.

പ്രതികളെല്ലാം പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് തന്നെ താമസിക്കുന്നവരാണ്.പ്രണയം നടിച്ച് ഫോണില്‍ ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും കൊണ്ടു നടന്ന് പീഡിപ്പിക്കുകായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സംരക്ഷണത്തിലേക്ക് മാറ്റിയ പൊലീസ് മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി. പോക്‌സോ വകുപ്പ്  പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ