മലപ്പുറം : മരമില്ലിനോട് ചേർന്നുള്ള ഫർണിച്ചർ കടയിൽ വൻ തീ പിടിത്തം. മലപ്പുറം എടവണ്ണയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീ പിടിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന പെയിന്റുകളിലേക്കും തീ പടർന്നു. ആളപായമില്ല.
നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. നിർമ്മാണം പൂർത്തിയാക്കിയ ഫർണിച്ചറുകളും തടിഉരുപ്പടികളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates