Kerala

ബസിന്റെ ഡോറില്‍ നിന്ന് യാത്ര; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചു

ഹരി ബസില്‍ കയറിയതിന് ശേഷം ബസ് നൂറ് മീറ്റര്‍ മുന്നോട്ട് പോയപ്പോഴാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സ്വകാര്യ ബസിന്റെ ഡോറില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചിറ്റൂര്‍ ബോയ്‌സ് ഗവ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഹരി(16) ആണ് മരിച്ചത്. 

ഹരി ബസില്‍ കയറിയതിന് ശേഷം ബസ് നൂറ് മീറ്റര്‍ മുന്നോട്ട് പോയപ്പോഴാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയില്‍ ബസ് ചരിഞ്ഞപ്പോള്‍ പോസ്റ്റില്‍ തലയിടിച്ചെന്നാണ് ഹരിയുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്. 

ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബസിലെ ജീവനക്കാര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21