Kerala

ബസ് യാത്രക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ ശല്യം ചെയ്തു; ബന്ധുക്കള്‍ ബസ് വളഞ്ഞ് പിടികൂടി

വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ബസ് യാത്രയ്ക്കിെട ശല്യപ്പെടുത്തിയ ആളെ വിദ്യാര്‍ഥിനി വീട്ടുകാരെ വിളിച്ചു വരുത്തി പിടികൂടി. കൊല്ലം അഞ്ചലിലായിരുന്നു നാടകീയ സംഭവം. പ്രതിയും വയലാ സ്വദേശിയുമായ ഉണ്ണികൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു.

അഞ്ചല്‍– കുളത്തുപ്പുഴ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസില്‍വെച്ചാണ് ഉണ്ണികൃഷ്ണന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത്. വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു. ബസിനെ പിന്‍തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ വണ്ടി റോഡില്‍ തടഞ്ഞു നിര്‍ത്തി. മറ്റുയാത്രക്കാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

പെണ്‍കുട്ടി രേഖാമൂലം നല്‍കിയ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണനെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാട്ടുകാര്‍ മര്‍ദിച്ചെന്ന പ്രതിയുടെ പരാതിയ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT