Kerala

ബഹിഷ്‌കരണം ഏകപക്ഷീയമാകില്ലെന്ന് യുഡിഎഫിന് കാന്തപുരത്തിന്റെ മുന്നറിയിപ്പ്

ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം. ബഹിഷ്‌കരണം ഏകപക്ഷീയമാകില്ലെന്ന് യുഡിഎഫ് നേതൃത്വം ഓര്‍ക്കണമെന്നും കാന്തപുരം 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള  യുഡിഎഫ് തീരുമാനത്തിനെതിരെ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം. ബഹിഷ്‌കരണം ഏകപക്ഷീയമാകില്ലെന്ന് അദ്ദേഹം യുഡിഎഫ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി

എന്നാല്‍ യുഡിഎഫ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ കാന്തപുരത്തെ അസൗകര്യം അറിയിച്ചിരുന്നു. ബംഗളുരുവിലും മുംബൈയിലും പരിപാടികളുള്ളതിനാല്‍ എത്താന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കാന്തപുരത്തെ നേരത്തെ അറിയിച്ചതാണ്. അല്ലാതെ സമ്മേളനം ബഹിഷ്‌കരിക്കാനൊന്നും തീരുമാനിച്ചിട്ടില്ല. എം കെ രാഘവന്‍ അടക്കം മറ്റു യു ഡി എഫ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

SCROLL FOR NEXT