Kerala

ബാങ്ക് പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു ; പുതിയ സമയക്രമം നാളെ മുതല്‍

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാങ്കുകള്‍ ഈ സമയക്രമം അനുസരിച്ചാകും പ്രവര്‍ത്തിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. നാളെ മുതലാണ് പുതിയ സമയക്രമം നിലവില്‍ വരുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാങ്കുകള്‍ ഈ സമയക്രമം അനുസരിച്ചാകും പ്രവര്‍ത്തിക്കുക എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

റെഡ്‌സോണില്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും പ്രവര്‍ത്തിക്കുക.

അതേസമയം റെഡ് സോണില്‍പ്പെടാത്ത മറ്റു ജില്ലകളില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാലുമണി വരെ നീട്ടിയിട്ടുണ്ട്. ഇതനുസരിച്ച് രാവിലെ 10 മുതല്‍ നാലു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം