Kerala

ബാര്‍ കോഴക്കേസ്:പബ്ലിക് പ്രോസിക്യൂട്ടറുടെത് കോടതിയലക്ഷ്യം,നടപടി വേണമെന്ന് വിജിലന്‍സ് ഡയറക്ടറുടെ കത്ത് 

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ.പി.സതീശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ.പി.സതീശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. കേസ് അട്ടിമറിച്ചുവെന്ന കെ.പി സതീശന്റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് കാണിച്ചായിരുന്നു അസ്താനയുടെ നടപടി. ബാര്‍ കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്നും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതിയലക്ഷ്യമായി കാണണമെന്നും അസ്താനയുടെ കത്തില്‍ ആവശ്യപ്പെടുന്നു.

കേസില്‍ കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ഒത്തുകളിയെന്നായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്‍ ആരോപിച്ചത്. കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും മാണിക്കെതിരായ അന്വേഷണം തുടരാനായിരുന്നു അന്വേഷണ സംഘത്തിന് നിയമോപദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം