Kerala

ബാറുകള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ മാറ്റേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്ന് ചെന്നിത്തല

മദ്യവര്‍ജനം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ ബാറുകള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ മാറ്റേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവര്‍ജനം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. 

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ നിന്നും മദ്യശാലകള്‍ ആരംഭിക്കാന്‍ വേണ്ട ദുരപരിധി കുറച്ച നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നം ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് കടക്കുമെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. 

സെപ്തംബര്‍ 11 മുതലാണ് കോണ്‍ഗ്രസിന്റെ സമരങ്ങള്‍ ആരംഭിക്കുക. സെക്രട്ടറിയേറ്റിന് മുന്നിലും, അതാത് ജില്ലകളിലെ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമായിരിക്കും കോണ്‍ഗ്രസ് ആദ്യ പടിയായി പ്രതിഷോധ ധര്‍ണ നടത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT