Kerala

ബാൽക്കണിയിലെ കൈവരിക്കിടയിലൂടെ താഴേക്ക് തെറിച്ചു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു; ദാരുണം

ബാൽക്കണിയിലെ കൈവരിക്കിടയിലൂടെ താഴേക്ക് തെറിച്ചു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു; ദാരുണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീടിന്റെ ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്ന് വീണു പിഞ്ചു കുഞ്ഞ് മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്കൂൾപ്പടി കോട്ടേപ്പറമ്പിൽ മുഹസിന്റെ മകൻ മുഹമ്മദ് (ഒരു വയസ്) ആണ് മരിച്ചത്. 

ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഒന്നാം നിലയിലുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്ന ശേഷം ബാൽക്കണിയിൽ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നു.

ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ  വീണത് എന്നാണ് നി​ഗമനം. കുഞ്ഞിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലും തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി സ്വാലിഹ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്‌സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്