Kerala

ബിജെപി എതിര്‍ത്തു; കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ പേരില്ല

കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ ഭേദഗതി ലോക്‌സഭ തളളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ ഭേദഗതി ലോക്‌സഭ തളളി. കേന്ദ്രസര്‍വകലാശാല ഭേദഗതി ബില്ലിന്റെ ഭാഗമായാണ് ഭേദഗതി പ്രമേയം കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ചത്.

ബില്‍ പാസാക്കാനുളള വോട്ടെടുപ്പില്‍ പ്രമേയത്തെ പ്രതിപക്ഷാംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഭൂരിപക്ഷം വരുന്ന ബിജെപി അംഗങ്ങള്‍ എതിര്‍ത്തതിനാലാണ് പ്രമേയം സഭയ്ക്ക് നിരാകരിക്കേണ്ടി വന്നത്.

കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നല്‍കണമെന്ന് എസ്എന്‍ഡിപി യോഗവും ശിവഗിരിമഠവും മോദി സര്‍ക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. മോദിയും ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്.സംസ്ഥാന ബിജെപി ഘടകം ഇക്കാര്യം ഏല്‍ക്കുകയും ചെയ്തിരുന്നു. 

ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. മോദിയും ബിജെപി നേതാക്കളും നല്‍കിയ ഉറപ്പ് പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷാംഗം കൊണ്ടുവന്ന ഭേദഗതിയെ അനുകൂലിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഉടന്‍ | Karunya Plus KN 609 lottery result

'ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ കളിക്കില്ല, ആലോചിച്ച് എടുത്ത തീരുമാനം'; നിലപാട് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഹീറ്റാകുമെന്ന പേടി വേണ്ട, ഐസ് ഡോം കൂളിങ് സിസ്റ്റം, 7,400 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ 15 അള്‍ട്രാ വിപണിയില്‍

രാത്രിയിൽ മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

SCROLL FOR NEXT