Kerala

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി ഹരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി ഹരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാളെ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ബിജെപി ജില്ലാ പ്രസിഡന്റിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

നേരത്തേ കോട്ടയത്തുള്ള സിപിഎം, ബിജെപി ഓഫിസുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുനക്കരയില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് സിഐടിയു, ഡിവൈഎഫ്‌ഐ ഓഫിസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന ബിജെപി ഹര്‍ത്താലിലും ജില്ലയില്‍ വ്യാപക അക്രമം ഉണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്