Kerala

 ശബരിമല സമരം നീതി നിഷേധം; യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ 

ശബരിമലയിലെ യുവതീപ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വിധിയെ എതിര്‍ക്കുന്ന ബിജെപി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലുരു: ശബരിമലയിലെ യുവതീപ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വിധിയെ എതിര്‍ക്കുന്ന ബിജെപി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നത്. മുത്തലാഖ് വിഷയത്തിലെ കോടതി നടപടിയെ സ്വീകരിച്ച ബിജെപി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം  തടയുന്നത് അവകാശലംഘനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ കോണ്‍ഗ്രസ് സ്ത്രീപ്രവേശനത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴാണ് ദേശീയതലത്തില്‍ നിന്നും അനുകൂല സ്വരങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സുപ്രിംകോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT